‘സിപിഎമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി; ഡോ. ജോ രക്ഷപ്പെട്ടു’: എസ്.എസ്. ലാൽ
Mail This Article
കോട്ടയം∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് എസ്.എസ്. ലാൽ. ജീവിതത്തിൽ ആദ്യമായി സിപിഎമ്മിന്റെ ചില വരികൾ കടമെടുക്കുകയാണ് എന്നു പറഞ്ഞ് ‘സിപിഎമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി’ എന്നാണ് ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് കേരളയുടെ പ്രസിഡന്റ് കൂടിയായ ലാൽ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ കുറിച്ചത്.
കുറിപ്പ് ഇങ്ങനെ:
എന്റെ കോൺഗ്രസുകാർ കുറച്ച് സമയത്തേക്ക് എന്നോട് ക്ഷമിക്കണം. ജീവിതത്തിൽ ആദ്യമായി ഞാൻ സിപിഎമ്മിന്റെ ചില വരികൾ കടമെടുക്കുകയാണ്.
"സിപിഎമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി"
ഇനി എന്റെ ഡോക്ടറനിയനോട്. അനിയൻ വിഷമിക്കരുത്. അനിയൻ യഥാർത്ഥത്തിൽ രക്ഷപെട്ടിരിക്കുകയാണ്. വലിയ അപകടം പിടിച്ച പാർട്ടിയിലാണ് താങ്കൾ കഴിഞ്ഞ മാസം ഓടിക്കേറിയത്.
ആശ്വസിക്കാൻ ഒരു വകയും കൂടി ഉണ്ട്. സിപിഎം ചെയ്തതുപോലെ കോൺഗ്രസ് പാർട്ടി ബിജെപിയുമായി അഡ്ജസ്റ്റ്മെന്റ് ഉണ്ടാക്കിയില്ല. അതുകൊണ്ടാണ് മൂന്നാം സ്ഥാനം കിട്ടാതെ രക്ഷപെട്ടത്.
അനിയൻ ഹൃദയചികിത്സ തുടരണം. പാർട്ടി നോക്കാതെ. അഥവാ രാഷ്ടീയ പ്രവർത്തനം വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ ബഹളമൊക്കെ കഴിയുമ്പോൾ കോൺഗ്രസിലേക്കു വരണം. ഇവിടെ ഒരുപാട് ഡോക്ടർമാർ ഉണ്ട്. പഴയതുപോലെ അവർ 51 വെട്ടൊന്നും വെട്ടില്ല. എല്ലായിടത്തും മാധ്യമങ്ങളും കാമറയും ഉണ്ട്.
ഡോ: എസ്.എസ്. ലാൽ
English Summary: CPM also got a failed health minister, SS Lal in Thrikkakara Byelection