ADVERTISEMENT

ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്നതിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം. സാധാരണക്കാർക്ക് സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ കശ്മീരിനെ വച്ച് രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഡൽഹിയിലെ പ്രതിഷേധ സംഗമത്തിൽ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ ജീവന് മതിയായ സംരക്ഷണം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതായി കെജ്‌രിവാള്‍ ആരോപിച്ചു. അതേസമയം കശ്മീരി പണ്ഡിറ്റുകളെ എട്ടു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാൻ സർക്കാർ നടപടി ആരംഭിച്ചു.  

തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മിർ വിട്ട് പണ്ഡിറ്റുകൾ പലായനം ചെയ്യാൻ ആരംഭിച്ചതിനു പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ അതിശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. ആം ആദ്മി മാത്രമല്ല, കോൺഗ്രസും ശിവസേനയുമെല്ലാം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിക്കുന്നത്.

ആവശ്യമായ സുരക്ഷ കശ്മീരി പണ്ഡിറ്റുകൾക്ക് ഉറപ്പാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതിലുള്ള തിരിച്ചടിയാണ് ഇപ്പോൾ കാണുന്നത്. ഇനിയും കേന്ദ്ര സർക്കാർ കണ്ണടച്ചിരിക്കരുതെന്നും കോൺഗ്രസ് പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളെ കൂടുതൽ അപകടത്തിലേക്ക് തള്ളിയിടരുതെന്ന് ശിവസേന പറഞ്ഞു.

English Summary:  BJP can’t handle Kashmir: AAP’s fresh salvo over targetted killings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com