ADVERTISEMENT

കൊച്ചി ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ സൈബർ ഇടങ്ങളും കൃത്യമായി ഉപയോഗിച്ചാണ് ഇരുമുന്നണികളും മുന്നോട്ടുപോയത്. സ്ഥാനാർഥികളുടെയും നേതാക്കളുടെയും നാക്കുപിഴകളും പ്രസംഗങ്ങളിലെ അബദ്ധവും ആയുധമാക്കി ഇടതും വലതും സജീവമായിരുന്നു. ഇപ്പോൾ കോൺഗ്രസ് സൈബർ ടീം എന്ന പേജിൽ വന്ന കുറിപ്പ് ഒട്ടേറെ പേരാണ് പങ്കിടുന്നത്. 

നടന്നത് തിരഞ്ഞെടുപ്പ് പോരാട്ടം മാത്രമാണെന്നും ഡോ. ജോ ജോസഫ് പച്ചയായ മനുഷ്യൻ ആണെന്നും വ്യക്തിപരമായി ഒരു കോൺഗ്രസുകാരനും വിരോധമില്ലെന്നും ഫെയ്സ്ബുക് പേജിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പ്രചാരണ സമയത്ത് എന്തെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ചു െകാണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. ഔദ്യോഗിക പേജ് അല്ലെങ്കിൽ കൂടി രണ്ടായിരത്തിലേറെ പേരാണ് പോസ്റ്റ് ലൈക്കു ചെയ്തിരിക്കുന്നത്.

കുറിപ്പ് വായിക്കാം:

ഡോ.ജോ ജോസഫ് ഒരു നിഷ്കളങ്കൻ ആയിരുന്നിരിക്കാം. കാരണം അദ്ദേഹത്തിന്റെ വാക്കുകളിൽ നാക്കുപിഴകൾ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ സംസാരങ്ങളിൽ പെരുമാറ്റങ്ങളിൽ ഒരു തിടുക്കം, ആവലാതി നമ്മൾ കണ്ടിട്ടുണ്ട്. താങ്കൾ നല്ലൊരു മനുഷ്യനാണ്. പച്ചയായ മനുഷ്യൻ, രാഷ്ട്രീയ എതിരാളി എന്നതിൽ കവിഞ്ഞ് ഒരു കൊൺഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യൻ. അപമാന ഭാരത്താൽ തല കുനിച്ചല്ല തല നിവർത്തി അഭിമാനത്തോടെ ജീവിക്കുക.

ഈ മണ്ണ് ജയിച്ചവന്റെ മാത്രമല്ല തോറ്റവന്റേതു കൂടിയാണ്. നിങ്ങൾ നല്ലൊരു മനുഷ്യനാണ്. നിങ്ങളെ വേദന അനുഭവിക്കുന്നവർക്ക് ആവശ്യമുണ്ട്. എന്തെങ്കിലും ഞങ്ങളുടെ വശത്തുനിന്ന് വിഷമം ഉണ്ടാക്കി എങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. അതാണ് ഞങ്ങളുടെ കോൺഗ്രസ് പാർട്ടിയുടെ സംസ്കാരവും ഞങ്ങളെ പഠിപ്പിച്ചതും. ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും അനുഗ്രഹിക്കട്ടെ.

English Summary : Congress cyber team post on Jo Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com