അമ്മയെ വീട്ടുമുറ്റത്തെ തൂണിൽ കെട്ടിയിട്ടു; ക്രൂരമായി മർദിച്ച് മകൾ: വിഡിയോ
Mail This Article
കൊല്ലം∙ പത്തനാപുരത്ത് മകള്‍ അമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. പത്തനാപുരം സ്വദേശി ലീലാമ്മയെയാണ് മകള്‍ ലീന മര്‍ദിച്ചത്. പ്രശ്നത്തില്‍ ഇടപെട്ട വനിത പഞ്ചായത്ത് അംഗത്തിനും മര്‍ദനമേറ്റു.
ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം. വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അമ്മയും മകളും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നു. അതിനുശേഷമാണ് മർദനത്തിലേക്ക് പോയതെന്ന് നാട്ടുകാർ പറയുന്നു. വീടിനുപുറത്തുകടക്കാനായി ശ്രമിക്കുന്ന അമ്മയെ മകൾ അകത്തേക്ക് വലിക്കുന്നതും ലീലാമ്മ ഗേറ്റിൽ ഇറുക്കിപിടിച്ചുനിൽക്കുന്നതും വിഡിയോയിൽ കാണാം.
നാട്ടുകാർ ഇടപെട്ടെങ്കിലും അവരെ ലീന അസഭ്യം പറയുകയായിരുന്നു. പിന്നീട് പ്രദേശത്തെ ഗ്രാമപഞ്ചായത്ത് അംഗം ആർഷ പ്രശ്നത്തിൽ ഇടപെട്ടു. അവരെയും ലീന മർദിച്ചതായാണ് വിവരം. സംഭവത്തിൽ പത്തനാപുരം പൊലീസ് കേസെടുത്തു. പരാതി വന്നതോടെ ലീന ആശുപത്രിയിൽ പ്രവേശിച്ചു. അമ്മയും ആശുപത്രിയിലാണ്.
English Summary: Mother Brutally assaulted by Daughter in Kollam