ADVERTISEMENT

കൊച്ചി∙ തന്റെ ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് എറണാകുളം ജില്ലാ കോടതിയിൽ അപേക്ഷ നൽകി. ഇക്കാര്യത്തിൽ രണ്ടു ദിവസത്തിനകം നടപടിയുണ്ടാകുമെന്നാണ് വിവരം. 

ജീവന് ഭീഷണിയുള്ളതിനാൽ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന അപേക്ഷ നൽകിയിരുന്നതും ഇതേ കോടതിയിലാണ്. രഹസ്യമൊഴി രേഖപ്പെടുത്താൻ അനുവാദം നൽകിയ കോടതി, തിങ്കളും ചൊവ്വയുമായി സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 

പിന്നാലെ, സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും ഉള്‍പ്പെടെ സംശയ നിഴലിലാക്കി സ്വപ്ന മാധ്യമങ്ങൾക്കു മുൻപിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസൽ ജനറലിന്റെ ജവഹർ നഗറിലെ വസതിയിൽ നിന്ന് അതിശയിപ്പിക്കുന്ന ഭാരമുള്ള ബിരിയാണിപ്പാത്രങ്ങൾ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് എം.ശിവശങ്കറിന്റെ നിർദേശ പ്രകാരം എത്തിച്ചിട്ടുണ്ടെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.

English Summary: Swapna Suresh demands police protection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com