ADVERTISEMENT

തിരുവനന്തപുരം∙ തുനീസിയൻ സമുദ്രാതിർത്തിയിൽ കപ്പലിൽ നിന്നും കാണാതായ ആറ്റിങ്ങൽ സ്വദേശി അർജുൻ രവീന്ദ്രൻ മരണപ്പെട്ടുവെന്നു സ്ഥിരീകരിച്ചതായി തുനീസിയയിലെ ഇന്ത്യൻ എംബസി അടൂർ പ്രകാശ് എംപിയെ അറിയിച്ചു. മുംബൈയിലെ ‘സിനാസ്റ്റ മാരിടൈം പ്രൈവറ്റ് ലിമിറ്റഡ്’ എന്ന ഷിപ്പിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു അർജുൻ. കഴിഞ്ഞ മാർച്ച്‌ 17 ന് തുർക്കിയിൽ നിന്നുമാണ് അർജുൻ കപ്പലിൽ ജോലിക്കു കയറിയത്.

ഏപ്രിൽ 27ന്  തുനീസിയൻ സമുദ്രാതിർത്തിയിൽ വച്ച് അർജുനെ കപ്പലിൽ നിന്നും കാണാതായതായി കമ്പനി അധികൃതർ വീട്ടുകാരെ അറിയിക്കുകയായിരുന്നു. അന്നു തന്നെ അടൂർ പ്രകാശ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു കത്ത് നൽകുകയും തുടർന്ന് തുനീസിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു വരികയുമായിരുന്നു.

തുനീസിയ തീരത്തു കണ്ടെത്തിയ മൃതദേഹം തിരിച്ചറിയുന്നതിന് ഡിഎൻഎ സാംപിള്‍ അങ്ങോട്ട് അയച്ചിരുന്നു. മൃതദേഹം അർജുന്റേതു തന്നെയെന്ന്  ഇന്നലെ സ്ഥിരീകരിച്ചു. അർജുന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അടൂർ പ്രകാശ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോടും ഇന്ത്യൻ എംബസിയോടും ആവശ്യപെട്ടു.

English Summary: Indian embassy in Tunisia confirms death of Arjun Ravindran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com