കേരളത്തിൽ കുതിച്ചുയർന്ന് കോവിഡ്; മൂന്നര മാസത്തിനുശേഷം പ്രതിദിന രോഗബാധിതർ 3,000 കടന്നു
Mail This Article
×
തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോവിഡ് പ്രതിദിന രോഗബാധ കുതിച്ചുയർന്ന് മൂവായിരം കടന്നു. ഇന്ന് 3,488 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നര മാസത്തിനു ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിനു മുകളിലെത്തുന്നത്.
ഇന്ന് മൂന്നു കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികളുള്ളത് – 987 പേർ. തിരുവനന്തപുരത്ത് 620 പേരും കോട്ടയത്ത് 471 പേരും കോഴിക്കോട് 281 പേരും രോഗികളായി. ചികിൽസയിലുള്ളവരുടെ എണ്ണം പതിനേഴായിരം കടന്നു.
English Summary: Kerala Covid updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.