ADVERTISEMENT

കോട്ടയം ∙ ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ ഗ്രാമവികസന വകുപ്പ് അഡിഷനൽ ഡവലപ്മെന്റ് കമ്മിഷണർ 1 വി.എസ്.സന്തോഷ് കുമാർ അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ, തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണു സംഭവം.

കൊച്ചുവേളി–നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ യാത്ര ചെയ്ത ഇദ്ദേഹത്തെ കടുത്ത നെഞ്ചുവേദനയെ തുടർന്ന് കോട്ടയത്ത് ഇറക്കുകയായിരുന്നു. റെയിൽവേ പൊലീസ് കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രിയിൽ.

English Summary: Rural Development Department Additional Development Commissioner 1 VS Santhosh Kumar dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com