ADVERTISEMENT

ന്യൂഡൽഹി∙ ഛത്തീസ്ഗഡിൽ കുഴൽ കിണറിൽ വീണ കുട്ടിയെ മണിക്കൂറുകളുടെ കഠിനാധ്വാനത്തിനൊടുവിൽ രക്ഷപെടുത്തി. സംസാര, കേൾവി പ്രശ്നങ്ങളുള്ള 11 വയസ്സുകാരന്‍ രാഹുൽ സാഹുവാണ് ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ ചമ്പ ജില്ലയിലെ കുഴൽകിണറില്‍ വീണത്. ജൂണ്‍ പത്തിന് വീടിനു പിറകിൽ കളിക്കുമ്പോഴാണ് 80 അടി ആഴമുള്ള കിണറിലേക്കു കുട്ടി വീണത്.

അറുപതടി താഴ്ചയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് തുടങ്ങിയ രക്ഷാപ്രവർത്തനത്തിൽ ദേശീയ ദുരന്ത നിവാരണ സേന, ഇന്ത്യൻ സൈന്യം, പൊലീസ്, പ്രാദേശിക ഭരണകൂടം എന്നിവയുടെ അഞ്ഞൂറിലേറെ പേരാണ് പങ്കെടുത്തത്. കുട്ടികൾ‌ കിണറിൽ വീണുള്ള അപകടങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയ രക്ഷാപ്രവർത്തനമാണിത്. രക്ഷാപ്രവർത്തനം 104 മണിക്കൂർ കഴിഞ്ഞപ്പോഴാണു കുട്ടിയെ പുറത്തെടുത്തത്.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ബാഗേലിന്റെ മേൽനോട്ടത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്. എല്ലാവരുടെയും പ്രാർഥനയുടേയും രക്ഷാപ്രവർത്തകരുടെ പരിശ്രമത്തിന്റെയും ഫലമായി രാഹുൽ സാഹുവിനെ സുരക്ഷിതമായി പുറത്തെത്തിച്ചെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. രാഹുലിനെ ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

English Summary: 104 Hours, 500 Rescue Staff: How 11-Year-Old Was Brought Out Of Borewell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com