ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രപതി സ്ഥാനാർഥിയാകാനില്ലെന്ന് പ്രതിപക്ഷ നേതൃയോഗത്തിൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കൃത്യമായ അംഗബലമില്ലാത്തതിനാൽ പവാർ സ്ഥാനാർഥിയായി മത്സരിക്കില്ലെന്ന് എൻസിപി നേരത്തേ വ്യക്തമാക്കിയിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പവാറിന്റെ പേരാണു നിർദേശിച്ചത്.

17 പാർട്ടികളുടെ നേതാക്കൾ മമത വിളിച്ച യോഗത്തിൽ പങ്കെടുത്തു. ടിആർഎസ്, ആം ആദ്മി പാർട്ടി, ശിരോമണി അകാലിദൾ, ബിജു ജനതാദൾ എന്നീ പാർട്ടികൾ വിട്ടുനിന്നു. വൈഎസ്ആർ കോൺഗ്രസിനെയും എഐഎംഐഎമ്മിനെയും ക്ഷണിച്ചില്ല. ഇതിനിടെ, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സമവായ സാധ്യത തേടി പ്രതിപക്ഷ നേതാക്കളുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സംസാരിച്ചു.

രാജ്‌നാഥ് സിങ്, ജെ.പി.നഡ്ഡ എന്നിവരെയാണു പാർട്ടിതല ചർച്ചകൾക്കായി ബിജെപി ചുമതലപ്പെടുത്തിയത്. ശരദ് പവാർ, മല്ലികാർജുൻ ഖർഗെ, മമത ബാനർജി, അഖിലേഷ് യാദവ്, നവീൻ പട്നായിക്, നിതീഷ് കുമാർ,  മായാവതി, ജഗൻ മോഹൻ റെഡ്‌ഡി എന്നിവരുമായാണു രാജ്‌നാഥ്‌ ചർച്ചകൾ നടത്തിയതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

English Summary: I won't contest for President elections, says Sharad Pawar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com