സിപിഐ ഓഫിസിൽ ഇരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം; സി.കെ.ആശ എംഎൽഎയുടെ പിതാവ് അന്തരിച്ചു
Mail This Article
×
കോട്ടയം∙ വൈക്കം എംഎൽഎ സി.കെ.ആശയുടെ പിതാവ് സിപിഐ മുൻ മണ്ഡലം കമ്മിറ്റിയംഗം ഉദയനാപുരം കണാകേരിൽ കെ.ചെല്ലപ്പൻ (82) അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30ന് സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസിൽ വർത്തമാനം പറഞ്ഞിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഭാസുരാംഗി, മകൻ അനീഷ് (ജലഗതാഗതം).
English Summary: K Chellappan passed away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.