കോഴിക്കോട് കെഎസ്ആർടിസി ബസ് ഓവുചാലിൽ കുടുങ്ങി; ഒന്നര മണിക്കൂറിനു ശേഷം പുറത്തേക്ക്
Mail This Article
×
കോഴിക്കോട്∙ തിരുവമ്പാടിയിൽ നിന്നും എറണാകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ഓവുചാലിൽ കുടുങ്ങി. കൊടുവള്ളി കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഓവുചാലിൽ പെട്ടത്. ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി ഓവുചാൽ വൃത്തിയാക്കൽ കൊടുവള്ളിയിൽ പുരോഗമിക്കുകയാണ്.
കൊടുവള്ളി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഓടയിലാണ് കോഴിക്കോട് ഡിപ്പോയിലെ ബസ് കുടുങ്ങിയത്. താമരശ്ശേരി ഡിപ്പോയിൽ നിന്നെത്തിയ റിക്കവറി വിഭാഗം ഒന്നര മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിൽ ബസ് പുറത്തെത്തിച്ചു. ഓടയിൽ കല്ലിട്ട് ബസിന്റ പിൻ ഭാഗം ഉയർത്തിയാണ് പുറത്തേക്ക് നീക്കിയത്.
English Summary: KSRTC bus stranded into drain in Kozhikode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.