മാർച്ചിൽ സംഘർഷം; കോഴിക്കോട് ഡിസിസി പ്രസിഡന്റിന് പരുക്ക്
Mail This Article
×
കോഴിക്കോട്∙ ഫറോക്ക് പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് മർദനത്തിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറിന് പരുക്കേറ്റു. സിപിഎം അക്രമങ്ങളിൽ പ്രതിഷേധിച്ച് ഫാറൂക്ക് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം ഉടലെടുത്തത്.
പന്തീരാങ്കാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പ്രവീൺ കുമാറിനെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിൻ ഹാജി, കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് എന്നിവർ സന്ദർശിച്ചു. തിങ്കളാഴ്ച എല്ലിന് ശസ്ത്രക്രിയ നടത്തും.
English Summary: DCC president injured in Kozhikode march
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.