ADVERTISEMENT

ചണ്ഡിഗഡ്∙ ഹിമാചൽ പ്രദേശിലെ പർവാനൂവിൽ കേബിൾ കാറിനുള്ളിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടത്തി. 11 പേരാണ് കേബിൾ കാറിനുള്ളിൽ കുടുങ്ങിയിരുന്നത്. മൂന്നു മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് എല്ലാവരെയും പുറത്തെത്തിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക്, ഇവർ കയറിയ കേബിൾ കാർ സാങ്കേതിക തകരാർ മൂലം പ്രവർത്തനരഹിതമാകുകയായിരുന്നു. തുടർന്ന് മറ്റൊരു കേബിൾ കാർ ട്രോളിയിൽ കയറ്റിശേഷം ഇവരെ ഓരോരുത്തരായി കൗശല്യ നദീ തീരത്ത് കയർ ഉപയോഗിച്ച് താഴെയിറക്കുകയായിരുന്നു. സ്വകാര്യ റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് കേബിൾ കാർ. സംഭവത്തിൽ റിപ്പോർട്ടു തേടിയതായി ഹിമാചൽ മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ അറിയിച്ചു.

English Summary: Himachal Cable Car Stuck: All 11 Passengers Rescued After 3 Hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com