വെങ്കയ്യ രാഷ്‌ട്രപതി സ്ഥാനാർഥി? യോഗം ചേർന്ന് ബിജെപി ദേശീയ നേതാക്കൾ
Mail This Article
×
ന്യൂഡൽഹി ∙ ബിജെപി രാഷ്‌ട്രപതി സ്‌ഥാനാർഥിയെ തീരുമാനിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേർന്നു. സ്ഥാനാർഥി ആരെന്ന് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. രാവിലെ അമിത് ഷാ, രാജ്‌നാഥ് സിങ്, ജെ.പി.നഡ്ഡ എന്നിവർ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സ്ഥാനാർഥിയായി നായിഡു രംഗത്തെത്തുമെന്ന് അഭ്യൂഹം ഉണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രതിപക്ഷ സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ വൈകുന്നേരം പ്രഖ്യാപിച്ചിരുന്നു.
English Summary: BJP Parliamentary Board Meeting - Updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.