ADVERTISEMENT

ന്യൂയോർക്ക്  ∙ ബയോടെക് കമ്പനിയുടെ ഷെയർ മൂല്യം ഉയർത്താൻ ട്വിറ്ററിൽ വ്യാജപ്രചാരണം അഴിച്ചുവിട്ടതായി റിപ്പോർട്ട്.  ഒക്യുജെൻ കമ്പനിക്കെതിരെയാണ് ആരോപണം. പെൻസിൽവാനിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കമ്പനി കോവിഡ് 19 വാക്സീൻ തയ്യാറാക്കാൻ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനിടെയാണ് ട്വിറ്ററിൽ പ്രചാരണം.   

ട്വീറ്റ് പ്രചാരണം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ കമ്പനിയുടെ ഷെയർ വില ഇരട്ടിയായി. വ്യാജ വാർത്തകൾ കണ്ടെത്തുന്ന സ്റ്റാർട്ടപ്പായ അലീത്തിയ ഗ്രൂപ്പ് ആണ് വ്യാജ പ്രചാരണം കണ്ടെത്തിയത്. സമൂഹമാധ്യമം കമ്പനി ദുരുപയോഗിച്ചെന്നു അലീത്തിയ ഗ്രൂപ്പ് പഠനം വ്യക്തമാക്കി. 

English Summary: Twitter Accounts Hyped Company Seeking Covid Vaccine Trials: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com