ADVERTISEMENT

കോഴിക്കോട് ∙ മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എന്‍.എ.ഖാദറിനെതിരെ എം.കെ.മുനീര്‍. ആര്‍എസ്എസ് പരിപാടിയില്‍ ഖാദര്‍ പങ്കെടുത്തതു തെറ്റാണ്. നടപടി പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ്. ഖാദറില്‍നിന്നു വിശദീകരണം തേടിയ ശേഷം തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും മുനീര്‍ പറഞ്ഞു.

കോഴിക്കോട് ആര്‍എസ്എസിന്റെ കേസരി സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണു ഖാദർ പങ്കെടുത്തത്. ഇതു സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ആർഎസ്എസ് പരിപാടിയിൽ പ​ങ്കെടുത്തിട്ടില്ലെന്നും സ്നേഹബോധി എന്ന പേരിൽ നടന്ന സാംസ്കാരിക പരിപാടിയിൽ ആശംസ പറയാൻ മാത്രമായിരുന്നു പോയതെന്നുമാണു ഖാദറിന്റെ വിശദീകരണം.

English Summary: MK Muneer slams KNA Khader for participation in RSS programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com