ADVERTISEMENT

കൊച്ചി∙ ‌മലയാള മനോരമ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്നു സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യ അതിഥികളായി സംവിധായകൻ സത്യൻ അന്തിക്കാടും യുവതാരം അനശ്വര രാജനും പങ്കെടുത്തു. മനസ്സിന്റെ മാലിന്യങ്ങളകറ്റി ശുദ്ധീകരിക്കാനുള്ള മാർഗമാണു കലയെന്നു സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു. യുവജനോത്സവ വേദികളിൽ നിന്നാർജിച്ച ആത്മവിശ്വാസമാണു തന്റെ ജീവിതത്തിൽ ഒട്ടേറെ വേദികളിലേക്കുള്ള കരുത്തു പകർന്നതെന്ന് നടി അനശ്വര പറഞ്ഞു.

attam-pattu-winners-2
മലയാള മനോരമയും ജെയിൻ യൂണിവേഴ്സിറ്റിയും ചേർന്നു നടത്തിയ ആട്ടം പാട്ട് ഓൺലൈൻ കലോത്സവത്തിലെ ജേതാക്കളോടോപ്പം കൊച്ചിയില്‍ നടന്ന പുരസ്കാരവിതരണത്തിന് ശേഷം നടി അനശ്വര രാജന്‍ സെല്‍ഫി എടുക്കുന്നു. സംവിധായകൻ സത്യൻ അന്തിക്കാട് സമീപം. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ

ആട്ടം പാട്ടിലെ സംസ്ഥാനതല വിജയികളായ എറണാകുളം കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിനുള്ള 25,000 രൂപയുടെ കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും റണ്ണേഴ്സ് അപ്പായ പന്തളം എൻഎസ്എസ് ഇംഗ്ലിഷ് മീഡിയം യുപി സ്കൂളിനുള്ള 15,000 രൂപയുടെ കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ഇരു സ്കൂളുകളിലെയും അധ്യാപകരും വിദ്യാർഥികളും ചേർന്നു സത്യൻ അന്തിക്കാടിൽനിന്ന് ഏറ്റുവാങ്ങി. 

attam-pattu-winners-3
സംസ്ഥാനതലത്തിൽ റണ്ണേഴ്സ് അപ് ട്രോഫി നേടിയ പന്തളം എൻഎസ്എസ് ഇംഗ്ലിഷ് മീഡിയം യുപി സ്കൂൾ. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ

ജൂനിയർ വിഭാഗം കലാതിലകമായ കണ്ണൂർ ചെറുപുഴ ജെഎം യുപി സ്കൂൾ വിദ്യാർഥി കെ.ആർ.അഞ്ജന, കലാപ്രതിഭയായ കാക്കനാട് ഇടച്ചിറ മാർത്തോമാ പബ്ലിക് സ്കൂൾ വിദ്യാർഥി കെ.എസ്.കാശിനാഥൻ, സീനിയർ വിഭാഗം കലാതിലകമായ കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ വിദ്യാർഥി അങ്കിത അനീഷ്, സീനിയർ വിഭാഗം കലാപ്രതിഭാ പട്ടം പങ്കിട്ട കാക്കനാട് ഭവൻസ് ആദർശ വിദ്യാലയയിലെ എസ്.ജെ.വിശാൽ, എറണാകുളം കൊങ്ങോർപ്പിള്ളി ഗവ. എച്ച്എസ്എസിലെ സി.എസ്.ആനന്ദ് എന്നിവർക്കുള്ള സമ്മാനങ്ങൾ അനശ്വര രാജൻ വിതരണം ചെയ്തു. 10,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുമാണ് ഇവർക്കു സമ്മാനിച്ചത്. 

attam-pattu-winners-4
സംസ്ഥാന തലത്തിൽ ചാംപ്യൻഷിപ്പ് ട്രോഫി നേടിയ എറണാകുളം കാക്കനാട് ഭവൻസ് ആദർശ വിദ്യാലയം. ചിത്രം: റോബർട്ട് വിനോദ് ∙ മനോരമ

സീനിയർ വിഭാഗം കലാപ്രതിഭാ പട്ടം പങ്കിട്ട മലപ്പുറം തിരൂർക്കാട് എഎം എച്ച്എസ്എസ് മുൻ വിദ്യാർഥി ഷെർവിൻ ഷറഫ് തുടർപഠനത്തിനായി വിദേശത്തായതിനാൽ ചടങ്ങിനെത്തിയില്ലെങ്കിലും സദസ് കയ്യടികളോടെ അഭിനന്ദനം അറിയിച്ചു. ആട്ടം പാട്ട് കലോത്സവത്തിന്റെ അനുഭവങ്ങളും വിജയികൾ സദസ്സിനോടു പങ്കുവച്ചു.

ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇൻഷ്യേറ്റീവ്സ് ഡയറക്ടർ ടോം ജോസഫ്, കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ വൈസ് പ്രിൻസിപ്പൽ പി.ജ്യോതി, പന്തളം എൻഎസ്എസ് സ്കൂൾ പ്രിൻസിപ്പൽ വി.രാകേഷ് കുമാർ, മലയാള മനോരമ മാർക്കറ്റിങ് ജനറൽ മാനേജർ ബി.ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു. 

English Summary: Attam Pattu Online School Kalolsavam prizes distributed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com