ചെന്നിത്തലയും കുമ്മനവും ഷാജ് കിരണും നിൽക്കുന്ന ഫോട്ടോ ഉയർത്തികാട്ടി വി.ജോയ്
Mail This Article
തിരുവനന്തപുരം∙ സ്വർണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നു വർക്കല എംഎൽഎ വി.ജോയ് നിയമസഭയിൽ. അടിയന്തര പ്രമേയ നോട്ടിസ് സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ എപ്പിസോഡിലെ അംഗങ്ങളെ കൂട്ടിയോജിപ്പിക്കുന്നത് ബിജെപി കോൺഗ്രസ് സഖ്യമാണ്. എൽഡിഎഫിലെ ആരുടെയും ദല്ലാളല്ല ഷാജ് കിരൺ. രമേശ് ചെന്നിത്തലയ്ക്കും കർണാടകയിലെ ബിജെപി മന്ത്രിക്കും കുമ്മനം രാജശേഖരനും ഒപ്പം ഷാജ് കിരൺ നിൽക്കുന്ന ഫോട്ടോയും വി.ജോയ് സഭയിൽ ഉയർത്തിക്കാട്ടി.
സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിന്റെ ഏറ്റവും വലിയ അടുപ്പക്കാരൻ പ്രതിപക്ഷ നേതാവാണെന്ന് വി.ജോയ് ആരോപിച്ചു. വി.ഡി.സതീശനുമായി 29 വർഷമായി അടുത്ത സൗഹൃദമാണെന്നാണ് കൃഷ്ണരാജ് സമൂഹമാധ്യമത്തിൽ കുറിച്ചത്. സ്വർണക്കടത്തിന്റെ രണ്ടാം എപ്പിസോഡ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുന്‍പായി പൊട്ടിക്കാനിരുന്നതാണ്. എന്നാൽ, കോടതി ഇടപെടലുകൾ കാരണം അതിനു കഴിഞ്ഞില്ലെന്നും വി.ജോയ് പറഞ്ഞു.
English Summary : V Joy about gold smuggling case in Adjournmnet notice discussion