പൊള്ളാച്ചിയിൽനിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി; മാതാപിതാക്കൾക്കു കൈമാറി
Mail This Article
പൊള്ളാച്ചി∙ സർക്കാർ ആശുപത്രിയിൽനിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി. പാലക്കാട് കൊടുവായൂർ സ്വദേശിയുടെ വീട്ടിൽനിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ മാതാപിതാക്കൾക്കു കൈമാറി. നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ. രണ്ടു സ്ത്രീകള്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടു പോയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു.
പൊള്ളാച്ചി ജൂലൈ കുമാരന്‍നഗര്‍ സ്വദേശികളുടെ കുഞ്ഞിനെയാണ് കാണാതായത്. ദൃശ്യങ്ങളിൽനിന്ന് പൊള്ളാച്ചി ബസ് സ്റ്റാന്‍ഡിലെത്തി ബസ് മാര്‍ഗം സ്ത്രീകള്‍ കുഞ്ഞുമായി കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതും കണ്ടെത്തിയിരുന്നു.
ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകള്‍ കുഞ്ഞിനെയും കൊണ്ട് പുറത്തിറങ്ങിയതിന്റെയും ദൃശ്യങ്ങള്‍ പൊള്ളാച്ചി പൊലീസിനു ലഭിച്ചു. പൊള്ളാച്ചി പൊലീസ് പാലക്കാട് പൊലീസിന്റെ സഹായത്തോടെയാണ് കുഞ്ഞിനെ കണ്ടുപിടിച്ചത്.
English Summary: Kid kidnapped from Pollachi, rescued