ADVERTISEMENT

കോഴിക്കോട്∙ കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയ്ക്കായി തിരച്ചില്‍ ഇന്നും തുടരും. കഴിഞ്ഞ തിങ്കളാഴ്ചയാണ് പതങ്കയം വെള്ളച്ചാട്ടത്തില്‍ ഈസ്റ്റ് മലയമ്മ സ്വദേശിയായ  വിദ്യാർഥി അപകടത്തിൽപെട്ടത്. ഫൊട്ടോ എടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. പുഴയ്ക്ക് കുറുകെ വടംകെട്ടിയും ക്യാമറ ഉപയോഗിച്ചുമാണ് തിരച്ചില്‍ തുടരുന്നത്. 

അതേസമയം കോഴിക്കോട് മഴക്കെടുതി തുടരുകയാണ്. കോഴിക്കോട്ടെ ഇരുവഴഞ്ഞി, ചാലിയാര്‍, ചെറുപുഴ എന്നിവിടങ്ങളിൽ ജലനിരപ്പുയര്‍ന്നതോടെ സമീപത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായത്. മാവൂര്‍ പൈപ്പ് ലൈന്‍ റോഡിലും കച്ചേരിക്കുന്ന് പ്രദേശത്തെ വീടുകള്‍ക്കുള്ളില്‍ വെള്ളം കയറി. പുഴകളില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് മാവൂരില്‍ വീടുകളില്‍ വെള്ളം കയറി.

കനത്ത മഴയിൽ കാരശേരി പഞ്ചായത്തിലെ തേക്കുംകുറ്റിയില്‍ വീട്ടിലെ കിണര്‍ ഇടിഞ്ഞു താഴ്‌ന്നു. തയ്യില്‍ സിദ്ദിഖിന്റെ വീട്ടിലെ കിണറാണ് തകര്‍ന്നത്.  കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ട്. കുറ്റ്യാടി പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം തുടരുകയാണ്. ഊര്‍ക്കടവിലെ കവണക്കല്ല് റഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.

English Summary: 17-year old drowns in Pathankayam Waterfall Kozhikode: search continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com