ഫെമ ആക്ട് ലംഘിച്ചു; ആംനെസ്റ്റി ഇന്ത്യയ്ക്കും മുൻ സിഇഒയ്ക്കും ഇഡി പിഴ ചുമത്തി
Mail This Article
ന്യൂഡൽഹി∙ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) ലംഘിച്ചുവെന്നാരോപിച്ച് ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യയ്ക്കും മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ (സിഇഒ) ആകർ പട്ടേലിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ആംനസ്റ്റി ഇന്റർനാഷനലിന് 51.72 കോടി രൂപയും ആകാർ പട്ടേലിന് 10 കോടി രൂപയും ഇഡി പിഴയും ചുമത്തി. ഫെമ ആക്ട് ലംഘിച്ച് ഫണ്ട് സ്വീകരിച്ചതിനാണ് പിഴ.
യുകെയിലെ ആംനസ്റ്റി ഇന്റർനാഷനൽ, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്‌സിആർഎ) ഒഴിവാക്കുന്നതിനായി തങ്ങളുടെ ഇന്ത്യൻ സ്ഥാപനങ്ങളിലൂടെ നേരിട്ടുള്ള വിദേശ നിക്ഷപം (എഫ്ഡിഐ) വഴി വൻതോതിൽ വിദേശ സംഭാവനകൾ അയയ്ക്കുന്നുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇഡി ഫെമ ആക്‌ട് പ്രകാരം അന്വേഷണം ആരംഭിച്ചിരുന്നു. എൻജിഒ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ഈ സംഭാവന അയച്ചിരുന്നതെന്ന് ഇഡി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയച്ചത്.
English Summary: Amnesty India and its former CEO Aakar Patel penalised by ED