ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ ഡെറെക് ഷോവിന് 21 വർഷത്തെ തടവുശിക്ഷ കൂടി
Mail This Article
സെന്റ് പോൾ∙ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ ഡെറെക് ഷോവിന്‍ എന്ന പൊലീസുകാരന് 21 വർഷത്തെ തടവുശിക്ഷ. ഫ്ലോയ്ഡിന്റെ പൗരാവകാശത്തെ ലംഘിച്ചതിന്റെ പേരിലാണ് ഷോവിന് ഈ ശിക്ഷ. നിലവിൽ ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 22.5 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഷോവിൻ.
2020 മേയ് 25ന് മിനസോട്ടയിലെ മിനിയപ്പലീസിൽ വ്യാജ കറൻസി കൈവശം വച്ചുവെന്ന് ആരോപിച്ചാണ് ഷോവിൻ ഫ്ലോയ്ഡിനെ പിടികൂടിയത്. സിഗരറ്റ് വാങ്ങാൻ 20 യുഎസ് ഡോളറിന്റെ വ്യാജ കറൻസി ഉപയോഗിച്ചെന്നാരോപിച്ചാണ് പിടികൂടിയത്. 8 മിനിറ്റ് 46 സെക്കൻഡ് സമയം ഫ്ലോയ്ഡിന്റെ കഴുത്തിൽ ഷോവിൻ മുട്ടുകുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതിനെത്തുടർന്നാണ് മരണം സംഭവിച്ചത്. ഇതിൽ 2.53 മിനിറ്റ് ഫ്ലോയ്ഡിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽനിന്നു വ്യക്തമായിരുന്നു.
English Summary: US Ex-Cop Jailed For Over 20 Years For George Floyd's Murder