ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ പ്രാധാന്യം എന്ത്? പ്രോസിക്യൂഷനോട് ഹൈക്കോടതി
Mail This Article
കൊച്ചി∙ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ റിപ്പോർട്ടു സമർപ്പിക്കാനുള്ള സമയപരിധി പ്രോസിക്യൂഷൻ വീണ്ടും വീണ്ടും നീട്ടി ആവശ്യപ്പെടുകയാണെന്നു കുറ്റപ്പെടുത്തി ഹൈക്കോടതി. കേസിന്റെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ പശ്ചാത്തലത്തിൽ കേസിന്റെ തുടരന്വേഷണത്തിനു കൂടുതൽ സമയം വേണമെന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ കുറ്റപ്പെടുത്തൽ. ഹാഷ് വാല്യു മാറിയതിൽ ഉൾപ്പടെ അന്വേഷണം വേണം എന്ന ആവശ്യമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ഉയർത്തിയത്.
കേസുമായി ബന്ധപ്പെട്ട് ജയിൽ ഡിജിപി ആയിരുന്ന ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണം എന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വെളിപ്പെടുത്തലുകളുടെ പ്രാധാന്യം എന്താണ് എന്നായിരുന്നു കോടതിയുടെ മറിച്ചുള്ള ചോദ്യം. മെമ്മറി കാർഡിന്റെ ക്ലോൺഡ് കോപ്പി, മിറർ ഇമേജ് ഇവ വിചാരണക്കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. ഫോറൻസിക് ലാബിൽ നിന്നു മുദ്രവച്ച കവറിൽ വാങ്ങി സമർപ്പിക്കാനാണ് അനുമതി. സമയ പരിധി നീട്ടി ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി വച്ചു.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ അന്തിമ റിപ്പോര്‍ട്ട് തയാറെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പി സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നല്‍കി. ഫൊറന്‍സിക് ലാബില്‍നിന്ന് വാങ്ങി മുദ്രവച്ച കവറില്‍ വിചാരണക്കോടതിയില്‍ നല്‍കണം. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയെ ചോദ്യംചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. വിചാരണക്കോടതിയിലാണ് ക്രൈംബ്രാഞ്ച് ആവശ്യമുന്നയിച്ചത്.
English Summary: After Sreelekha IPS's video on Dileep, prosecution demands probe