എനിക്കെതിരെ കേസെടുത്തില്ല; എഫ്ഐആർ ആ ക്രിമിനലുകളുടെ പരാതി: ഇ.പി.ജയരാജൻ
Mail This Article
കണ്ണൂർ ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ടെന്ന പരാതിയിൽ തനിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍. എഫ്ഐആര്‍ എന്നത് ക്രിമിനലുകളായ പ്രതികള്‍ എഴുതിക്കൊടുത്ത പരാതിയാണ്. വധശ്രമത്തിനു കേസ് എടുത്തിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസിനെ ഏല്‍പ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രതികളുടെ പരാതിയാണ് എഫ്ഐആര്‍ ആയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിക്കെതിരായ വിമാനത്തിനുള്ളിലെ പ്രതിഷേധ ഗൂഡാലോചനയേക്കുറിച്ചുള്ള അന്വേഷണത്തിന്റെ പരിധിയില്‍ കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും ഉള്‍പ്പെടുത്താന്‍ ഒരുങ്ങി പൊലീസ്. വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ച മറ്റു യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും ചോദ്യം ചെയ്യും. എന്നാല്‍ ഇ.പി.ജയരാജനെ ഉടന്‍ ചോദ്യം ചെയ്തേക്കില്ല.
മുഖ്യമന്ത്രി അന്വേഷണത്തില്‍ ഇടപെടുന്നുവെന്നും ഇടത് സംഘടനാ നേതാവായിരുന്നയാളെക്കൊണ്ട് കേസ് അന്വേഷിപ്പിക്കുന്നത് അട്ടിമറിക്കാനെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി.
English Summary: In-flight protest no case against me: EP Jayarajan