ADVERTISEMENT

തിരുവനന്തപുരം∙ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർവിനു കേരളത്തിൽനിന്നു ലഭിച്ച ഒരു വോട്ടിന് ‘നൂറ്റിമുപ്പത്തൊൻപതിനേക്കാൾ മൂല്യമുണ്ടെന്ന്’ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടതു, വലതു മുന്നണികളുടെ നിഷേധാത്മക നിലപാടുകൾക്കെതിരെയുള്ള ഏക പോസിറ്റീവ് വോട്ടാണ് ഇതെന്നും സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

കേരളത്തിൽനിന്നുള്ള 140 എംഎൽഎമാരിൽ ഒരു എംഎൽഎയുടെ വോട്ട് ദ്രൗപദി മുർവിനു ലഭിച്ചിരുന്നു. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 21,128 മൂല്യമുള്ള 139 വോട്ടുകളും ദ്രൗപദിക്ക് 152 മൂല്യമുള്ള ഒരു വോട്ടുമാണു ലഭിച്ചത്. കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ടിന്റെ മൂല്യം 152 ആണ്. കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള ഒരു പാർട്ടിയും ദ്രൗപദിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. ദ്രൗപദിയെ പിന്തുണയ്ക്കാമെന്ന് ജനതാദൾ (എസ്) പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളത്തിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നാണു സംസ്ഥാന ഘടകം അറിയിച്ചിരുന്നത്.

English Summary: K Surendran on Droupadi Murmu gets one vote in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com