ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിനെതിരെ ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. സിങ്ക് സൗണ്ടിനുള്ള പുരസ്കാരം നല്‍കിയതു ഡബ് ചെയ്ത ചിത്രത്തിനെന്നാണ് ആരോപണം. കന്നഡ ചിത്രമായ ‘ദൊള്ളു’വിലൂടെ പുരസ്കാരം നേടിയതു മലയാളിയായ ജോബിന്‍ ജയനാണ്. വീഴ്ച ആരോപിച്ചു ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനറായ നിതിന്‍ ലൂക്കോസും രംഗത്തെത്തി.

ചിത്രത്തില്‍ സിങ്ക് സൗണ്ട് ചെയ്തിട്ടില്ലെന്നു നിതിന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. സ്റ്റുഡിയോയിൽ ഡബ് ചെയ്ത സിനിമയായിരുന്നു അത്. ജൂറി സിനിമ കണ്ടിട്ടാണോ അവാർഡ് കൊടുത്തതെന്ന് അറിയില്ല. ഡബ് സിനിമയും സിങ്ക് സൗണ്ട് സിനിമയും തമ്മിലുള്ള വ്യത്യാസം അവർക്ക് കേട്ടിട്ട് മനസ്സിലാവാത്തതാണോ എന്ന് അറിയില്ലെന്നും നിതിൻ പറഞ്ഞു. ജൂറിക്കു പിശകു പറ്റിയതാകാമെന്നു ജോബിനും പ്രതികരിച്ചു.

English Summary: Resool Pookkuty against 68th National Film Awards jury over Sync Sound category

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com