ADVERTISEMENT

തിരുവനന്തപുരം ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടിന്റെ കണക്ക് പരിശോധിച്ചാൽ ഇത്തവണത്തെ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത് റെക്കോർഡ് വോട്ടും വോട്ടുവിഹിതവുമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അത് വ്യക്തമാക്കുന്ന ചാർട്ടും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ‘നുണ ബോംബുകളെ നിർവീര്യമാക്കുവാൻ, കണക്കുകൾ സംസാരിക്കട്ടെ’ എന്ന കുറിപ്പിനൊപ്പമാണ് ചാർട്ടുള്ളത്.

ഫെയ്സ്ബുക് കുറിപ്പിൽനിന്ന്: 

‘നുണബോംബുകളെ നിർവീര്യമാക്കുവാൻ, കണക്കുകൾ സംസാരിക്കട്ടെ’.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന് നുണ ഫാക്ടറികളിൽനിന്ന് നിരന്തരമായി നടത്തുന്ന വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. പ്രതിപക്ഷ നിരയുടെ ഐക്യം തകർത്ത് ബിജെപി വലിയ മേധാവിത്തം നേടിയെന്ന നിലയിലുള്ള ഇത്തരം സംഘടിത പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു.

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നു. ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ ദ്രൗപദി മുർമുവിനെ അഭിനന്ദിക്കുന്നു. എന്നാൽ, ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർഥിക്കൾക്ക് ലഭിച്ച വോട്ടിന്റെ കണക്കുകൾ പരിശോധിച്ചാൽ ഇത്തവണത്തെ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത് റെക്കോർഡ് വോട്ടും വോട്ടുവിഹിതവുമാണ് എന്നത് തിരിച്ചറിയാനാകും. കണക്കുകൾ ശബ്ദിക്കട്ടെ, നുണ ബോംബുകൾ തകരട്ടെ. 

English Summary: PA Mohammed Riyas on Presidential Poll and vote share

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com