വിടാതെ ഇഡി; അർപ്പിത ചാറ്റർജിയുടെ നാലാമത്തെ വസതിയിലും പരിശോധന
Mail This Article
കൊൽക്കത്ത∙ സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ടു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത ബംഗാൾ മുന്‍മന്ത്രി പാർഥ ചാറ്റർജിയുടെ സഹായിയും നടിയുമായ അർപ്പിത മുഖർജിയുടെ നാലാമത്തെ വസതിയിലും പരിശോധന നടത്തി ഇഡി. കൊൽക്കത്തയിലെ ചിനാർ പാർക്കിലെ ഫ്ലാറ്റിലാണ് പരിശോധന.
ബുധനാഴ്ച, കൊൽക്കത്തയിലെ ബെൽഗാരിയ ഏരിയയിലുള്ള അർപ്പിതയുടെ ഒരു ഫ്ലാറ്റിൽ നിന്ന് ഇഡി 29 കോടി രൂപയും അഞ്ച് കിലോ സ്വർണാഭരണങ്ങളും കണ്ടെടുത്തിരുന്നു. നേരത്തേ മറ്റൊരു ഫ്ലാറ്റിൽനിന്ന് 21 കോടി രൂപയും വിദേശ കറൻസിയും 2 കോടി രൂപയുടെ സ്വർണവും കണ്ടെടുത്തു. രണ്ടു ഫ്ലാറ്റുകളിൽനിന്നുമായി 50 കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തത്. ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ജൂലൈ 23നാണ് പാർഥ ചാറ്റർജിയെയും അർപ്പിത മുഖർജിയെയും ഇഡി അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പാർഥ ചാറ്റർജിയെ മന്ത്രിസ്ഥാനത്തുനിന്നും പിന്നാലെ, തൃണമൂൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ എല്ലാ പാർട്ടി സ്ഥാനങ്ങളിൽനിന്നും നീക്കിയിരുന്നു.
English Summary: 4th House Of Actor Linked To Sacked Bengal Minister Being Raided