ADVERTISEMENT

തൃശൂർ ∙ മനോരമ ന്യൂസ് കോൺക്ലേവിൽ ജിഎസ്ടിയെ അനുകൂലിച്ച് വ്യവസായ പ്രമുഖരായ കല്യാണ്‍ സില്‍ക്സ് എംഡിയും ചെയര്‍മാനുമായ ടി.എസ്.പട്ടാഭിരാമനും, ജോയ് ആലുക്കാസും, ഇസാഫ് എംഡി കെ.പോൾ തോമസും. ജിഎസ്ടി വന്നതോടെ ബിസിനസ് സുതാര്യമായെന്നു പട്ടാഭിരാമൻ പറഞ്ഞു. ജിഎസ്ടി വരുന്നതിനുമുൻപ്, നികുതി വെട്ടിക്കുന്നവരുടെ മുന്നിൽ പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയായിരുന്നു. ജിഎസ്ടി വന്നതിനുശേഷം അവസ്ഥ മാറി.

കേരളത്തില്‍ വ്യവസായം തുടങ്ങി വളര്‍ച്ച പ്രാപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇരുപതാം വയസ്സില്‍ അഞ്ച് തൊഴിലാളികളുമായി ആരംഭിച്ചതാണ് സ്ഥാപനം. ഇന്നത് ഏഴായിരം മലയാളി തൊഴിലാളികളുമായി വിശാലമായി വളര്‍ന്നു. ആ വളര്‍ച്ചയില്‍ അഭിമാനമുണ്ട്. സമരം വരും, കൊടി വരും എന്ന ഭയമില്ല. ഒന്നുമില്ലായ്മയില്‍ നിന്നാണ് വളര്‍ന്നത്. നാടിനെയും നാട്ടുകാരെയും സ്നേഹിക്കുന്നു. വ്യാപാരികളോടും വ്യവസായികളോടും ജനങ്ങള്‍ക്കുള്ള മനോഭാവം മാറണം. മൂരാച്ചികളാണെന്ന തോന്നല്‍ മാറണം. രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിക്ക് സംഭാവന ചെയ്യുന്നവരാണ് വ്യാപാരി സമൂഹമെന്ന സ്നേഹവും പരിഗണനയും ആളുകളിലുണ്ടാകണം–  പട്ടാഭിരാമൻ പറഞ്ഞു.

പണം അമൂല്യമാണ്, അതിനെ എങ്ങനെ വിനിയോഗിക്കാമെന്നതാണു പ്രധാനമെന്ന് ജോയ് ആലുക്കാസ് വ്യക്തമാക്കി. എന്‍റെ ജീവനക്കാരെല്ലാം വളരെ സന്തോഷത്തിലാണ്. നമ്മുടെ കയ്യിലുള്ള പണം ഇല്ലാത്തവര്‍ക്ക് നല്‍കണം. ലോഹിതദാസിന്‍റെ ആശയമായിരുന്നു ‘കസ്തൂരിമാന്‍’ സിനിമയിൽ ഒരു കുടുംബത്തിനെ പരിചയപ്പെടുത്തണമെന്ന്. അങ്ങനെയാണ് സാജന്‍ ജോസഫ് ആലുക്ക എന്ന കഥാപാത്രം ഉണ്ടാകുന്നത്. സിനിമ വലിയ വിജയമായി– ജോയ് ആലുക്കാസ് പറഞ്ഞു. കസ്തൂരിമാന്‍ സിനിമ നൂറാം ദിവസം ആഘോഷിക്കുമ്പോള്‍ ‘ഞാനല്ലേടാ അതില്‍ മെയിന്‍ കഥാപാത്രം’ എന്ന് പറഞ്ഞത് ജയരാജ് വാരിയർ ഓർമിപ്പിച്ചു.

English Summary: TS Pattabhiraman, Joy Alukkas, Paul Thomas, Jayaraj Warrier talks in Manorama News Conclave 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com