ADVERTISEMENT

പത്തനംതിട്ട∙ സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് രൂക്ഷവിമർശനം. മന്ത്രിക്ക് ഫോൺ അലർജിയാണെന്നും ഒദ്യോഗിക നമ്പറിൽ വിളിച്ചാൽ പോലും എടുക്കില്ലെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു. മന്ത്രിക്ക് വകുപ്പിൽ നിയന്ത്രണമില്ല. മുൻ മന്ത്രി കെ.കെ.ശൈലജയുടെ കാലത്തെ നല്ല പേര് പോയി. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും വീണാ ജോർജും തമ്മിലുള്ള തർക്കം നാണക്കേടായെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.

പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലയിലെ എംഎൽഎമാരുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാര്‍ നേരത്തേ തുറന്നടിച്ചിരുന്നു. പിന്നാലെ, ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുകയാണെന്നും വീണാ ജോർജ് തിരിച്ചടിച്ചിരുന്നു.

സംഘടനാ റിപ്പോര്‍ട്ടില്‍ സിപിഎമ്മിനും രൂക്ഷവിമര്‍ശനം ഉണ്ട്. എല്‍ഡിഎഫ് ജില്ലാ യോഗങ്ങളില്‍ കൂടിയാലോചന ഇല്ല. ജനീഷ് കുമാര്‍ എംഎല്‍എ സിപിഐയോട് ശത്രുതാ മനോഭാവത്തിലാണ് പെരുമാറുന്നത്. അങ്ങാടിക്കലില്‍ സിപിഐ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും വിമര്‍ശിക്കുന്നു.

English Summary: Criticism against Veena George at CPI Pathanamthitta District Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com