ADVERTISEMENT

തൃശൂർ ∙  ദേശീയപാതയിൽ പുതുക്കാട‌ിനു സമീപം കുഴിയടച്ചതിലും തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇടപെട്ട് ജില്ലാ കലക്ടർ. കരാറെടുത്ത കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താൻ ആവശ്യപ്പെടുമെന്ന് കലക്ടർ വ്യക്തമാക്കി. കരാറെടുത്ത കമ്പനിക്ക് ഉപകരണങ്ങളോ തൊഴിലാളികളോ ഇല്ല. മേൽനോട്ടമില്ലാതെയാണ് കുഴിയടയ്ക്കൽ നടന്നത്. ഇതുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി റിപ്പോർട്ട് ലഭിച്ചശേഷം ഹൈക്കോടതിയെ വിവരമറിയിക്കുമെന്നും കലക്ടർ വ്യക്തമാക്കി.

അതേസമയം, റോഡ് സഞ്ചാരയോഗ്യമാക്കുന്നതുവരെ ടോൾപിരിവ് നിർത്തിവയ്ക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആവശ്യത്തെക്കുറിച്ചും കലക്ടർ പ്രതികരിച്ചു. ടോൾ പിരിവ് നിർത്തുന്നതിൽ എന്തു ചെയ്യാനാകുമെന്ന് നിയമോപദേശം തേടുമെന്ന് കലക്ടർ അറിയിച്ചു.

റോഡ് റോളർ ഉപയോഗിക്കാതെ ടാറും മെറ്റലുമിട്ട് കരാർ കമ്പനി കുഴിയടച്ചത് വിവാദമായ സാഹചര്യത്തിലാണ് കലക്ടറുടെ ഇടപെടൽ. 48 മണിക്കൂറിനുള്ളിൽ എല്ലാ കുഴിയും അടയ്ക്കുമെന്നായിരുന്നു ദേശീയ പാതാ അധികൃതരുടെ വാഗ്ദാനം. കുഴിയടച്ചെങ്കിലും ഒറ്റ മഴയിൽ കുഴിയിലെ ടാറിങ് ഒലിച്ചു പോകുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു. ടാർ മിശ്രിതം കുഴിയിലിട്ട് ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചായിരുന്നു ഉറപ്പിക്കൽ. റോഡ് റോളർ ഉപയോഗിച്ചതേയില്ല.

ഇത് അശാസ്ത്രീയമായ കുഴിയടയ്ക്കലാണെന്ന് പിഡബ്ലുഡി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം കുഴിയടയ്ക്കൽ നിരീക്ഷിക്കാൻ ജില്ലാ ഭരണകൂടത്തെ നിയോഗിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ എത്തിയത്. ശാസ്ത്രീയമായി കുഴിയടയ്ക്കാൻ കമ്പനിക്ക് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.

Content Highlights: District Collector, National Highway, NH Repairing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com