ADVERTISEMENT

ന്യൂഡൽഹി∙ പ്രവാചകവിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങൾ എടുത്ത കേസുകൾ എല്ലാം ഒരുമിച്ചു പരിഗണിക്കാൻ സുപ്രീം കോടതിയുടെ അനുമതി. കേസുകൾ ഒരുമിച്ചു പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

നൂപുറിനെതിരായ എല്ലാ കേസുകളും ഡൽഹി പൊലീസിനു കൈമാറാനാണ് സുപ്രീം കോടതിയുടെ നിർദേശം. ജൂലൈ 1ന് ഹർജി പരിഗണിച്ചപ്പോൾ നൂപുർ ശർമയ്ക്കെതിരെ ശക്തമായ വിമർശനമാണ് സുപ്രീം കോടതി നടത്തിയത്. രാജ്യത്തുണ്ടായ അക്രമങ്ങളുടെ ഏക ഉത്തരവാദിത്തം നൂപുറിനാണെന്ന് അന്നു കോടതി വിമർശിച്ചിരുന്നു. 

 

English Summary: Noting Death Threat To Nupur Sharma, Supreme Court Offers Her Relief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com