ADVERTISEMENT

കൊല്ലം∙ കാവനാട് ടോള്‍ പ്ലാസ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ടാമത്തെ പ്രതിയും പിടിയിൽ. വർക്കല സ്വദേശി ലഞ്ജിത് ആണ് പിടിയിലായത്. നാവായിക്കുളത്തുനിന്നാണ് ലഞ്ജിത്തിനെ പിടികൂടിയത്. സുഹൃത്തായ അഭിഭാഷകനെ നേരത്തെ കസ്റ്റഡിയിലെടുത്തു. കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദനമേറ്റത്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. 

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. എമർജൻസി ഗേറ്റിലൂടെ കടന്ന കാറിനെ തടഞ്ഞ് ശരിയായ വഴിയിൽ പോകണമന്ന് അരുൺ പറഞ്ഞു. എന്നാൽ അരുണിനെയും വലിച്ചുകൊണ്ട് കാർ മുന്നോട്ടുപോകുകയായിരുന്നു. രണ്ടുകാലുകൾക്കും പരുക്കേറ്റ അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

English Summary: Toll Plaza staff attacked in Kavanad; accused identified

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com