ADVERTISEMENT

ലക്നൗ ∙ ബിജെപിയുടെ മുൻ വക്താവ് നൂപുർ ശർമയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട ജയ്‌ഷെ മുഹമ്മദ് ഭീകരനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ സഹാരൻപുരിലെ കുന്ദകാല ഗ്രാമത്തിൽ നിന്നുള്ള മുഹമ്മദ് നദീമാണ് (25) അറസ്റ്റിലായത്.

ഇയാളുമായി ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നതായി യുപി പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. ആയുധ പരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് പോകാൻ നദീം തയാറായിരുന്നുവെന്നും ഇയാളുടെ ഫോൺ രേഖകളും സന്ദേശങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

English Summary: UP Anti-Terrorist Squad arrests JeM terrorist 'tasked with killing' Nupur Sharma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com