പാലക്കാട്ട് സിപിഎം നേതാവിന്റെ വീട്ടിൽ ദേശീയപതാകയ്ക്ക് മുകളിൽ സിപിഎം പതാക-വിവാദം
Mail This Article
മുതലമട (പാലക്കാട്)∙ സിപിഎം പതാകയ്ക്ക് താഴെ ദേശീയപതാക കെട്ടി അനാദരവ്. തമിഴ്നാട് അതിർത്തിയോട് ചേർന്ന ചെമ്മണാമ്പതി അണ്ണാനഗറിലാണ് സംഭവം. സിപിഎം പ്രാദേശിക നേതാവ് കെ. ജയരാജന്റെ വീട്ടിലാണ് സിപിഎം പതാകയ്ക്ക് താഴെ ദേശീയപതാക കെട്ടിയത്. സംഭവം വിവാദമായതോടെ ദേശീയ പതാകയെ അപമാനിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’യ്ക്ക് ഇന്നു തുടക്കമായിരുന്നു. 15 വരെ വീടുകളിലും സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്താം. വീടുകളിൽ ഉയർത്തുന്ന ദേശീയ പതാക ഈ 3 ദിവസം രാത്രി താഴ്ത്തേണ്ടതില്ല.
English Summary: CPM Flag Over National Flag; Disrespect in Palakkad