കരിദിനമാചരിച്ച കമ്യൂണിസ്റ്റുകാരുടെ മാറ്റം സന്തോഷിപ്പിക്കുന്നു: കെ.സുധാകരൻ
Mail This Article
തിരുവനന്തപുരം∙ ഇന്നലെ വരെ സ്വാതന്ത്ര്യ ദിനത്തില്‍ കരിദിനമാചരിച്ച കമ്യൂണിസ്റ്റുകാരുടെ മാറ്റം സന്തോഷിപ്പിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ബിജെപിയെ എങ്ങും കാണാന്‍ കഴിയില്ലെന്നും കെപിസിസി ഓഫീസില്‍ പതാക ഉയര്‍ത്തിയ ശേഷം സുധാകരന്‍ പറഞ്ഞു.
അതേസമയം, ആര്‍എസ്എസുകാര്‍ ബ്രിട്ടിഷുകാരുടെ പാദസേവകരാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞു. ഇടതുമുന്നണിയുടെ സ്വാതന്ത്ര്യദിനാഘോഷം നായനാര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തായിരുന്നു ജയരാജന്റെ വിമര്‍ശനം.
തെക്കന്‍ കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓാഫിസുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. നിയമസഭയില്‍ സ്പീക്കര്‍ എം.ബി.രാജേഷ് പതാകയുയര്‍ത്തി. എകെജി സെന്ററില്‍ മുതിര്‍ന്ന നേതാവ് എസ്.രാമചന്ദ്രന്‍ പിളള, എംഎന്‍ സ്മാരകത്തില്‍ കാനം രാജേന്ദ്രൻ, കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ മന്ത്രി ജെ.ചിഞ്ചുറാണി, പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ് എന്നിവർ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. പൊലീസ് ആസ്ഥാനത്ത് ഡിജിപി അനില്‍ കാന്ത് പതാകയുയര്‍ത്തി.
English Summary: K Sudhakaran praises CPM for celebrating independence day