ഭൂമിയിൽനിന്ന് 1.06 ലക്ഷം അടിക്ക് മുകളിൽ പാറിക്കളിച്ച് ദേശീയപതാക – വിഡിയോ
Mail This Article
×
ന്യൂഡൽഹി ∙ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുമ്പോൾ ഭൂമിയിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിൽ പാറിക്കളിച്ച് ദേശീയപതാക. സ്പേസ് കിഡ്സ് ഇന്ത്യ എന്ന കമ്പനിയാണ് ഹോട്ട് എയർ ബലൂൺ വഴി ഭൂമിയിൽനിന്ന് 1.06 ലക്ഷം അടിക്കു മുകളിൽ ദേശീയപതാകയെത്തിച്ചത്.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ എന്ന സർക്കാർ പ്രചാരണത്തിന്റെ ഭാഗമായാണ് നടപടി. സ്വാതന്ത്ര്യസമര സേനാനികളോടുള്ള ആദരവും ബഹുമാനവും കാണിക്കാനും ഇന്ത്യയെ നിരന്തരം അഭിമാനപൂരിതമാക്കുന്ന ജനങ്ങൾക്കുള്ള ആദരവുമാണ് ഭൂമിക്കു മുകളിൽ പതാക എത്തിക്കാൻ പ്രേരിപ്പിച്ചതെന്ന് സ്പേസ് കിഡ്സ് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
English Summary: Independence Day 2022: Indian Flag Unfurled 30 Kilometers Above Earth | WATCH
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.