ഷൂട്ടിങ്ങിനിടെ കോണിപ്പടിയിൽനിന്നു തെന്നിവീണു; നടൻ നാസറിന് പരുക്ക്
Mail This Article
ഹൈദരാബാദ്∙ സിനിമാ സെറ്റിൽ വച്ചുണ്ടായ അപകടത്തിൽ നടൻ നാസറിന് പരുക്ക്. ഹൈദരാബാദിലെ തെലങ്കാന പൊലീസ് അക്കാദമിയിൽ ‘സ്പാർക്ക്’ എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് പരുക്കേറ്റത്. അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിനിമയുടെ പ്രധാനരംഗം ചിത്രീകരിക്കുന്നതിനിടെ നാസർ കോണിപ്പടിയിൽനിന്ന് തെന്നി വീഴുകയായിരുന്നു. കണ്ണിനാണ് പരുക്കേറ്റതെന്നാണ് വിവരം. അദ്ദേഹം ശസ്ത്രക്രിയയ്ക്കു വിധേയനായെന്നു സൂചനയുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാസറിന്റെ കുടുംബം അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അരവിന്ദ് കുമാർ രവിവർമ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പാർക്ക്. സുഹാസിനി മണിരത്‌നം, മെഹ്‌റിൻ പീർസാദ, സായാജി ഷിൻഡെ തുടങ്ങിയവരും ചിത്രീകരണത്തിനിടെ ഉണ്ടായിരുന്നു.
English Summary: Actor Nassar gets injured while shooting