രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയയ്ക്കും; പൗരത്വം നല്‍കില്ല: അനുരാഗ് ഠാക്കൂര്‍
Mail This Article
ന്യൂഡൽഹി∙ രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ സ്വന്തം രാജ്യത്തേയ്ക്ക് തിരികെ അയക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍. രാജ്യസുരക്ഷയ്ക്കാണ് മുന്‍ഗണന. രോഹിന്‍ഗ്യന്‍ അഭാര്‍ഥികള്‍ക്ക് ഒരിക്കലും ഇന്ത്യന്‍ പൗരത്വം നല്‍കില്ല. ഡല്‍ഹിയിലെ അരവിന്ദ് കേജ്‍രിവാള്‍ സര്‍ക്കാരാണ് അനധികൃത കുടിയേറ്റക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിനല്‍കുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. അഭയാര്‍ഥികളെ മാറ്റിപ്പാര്‍പ്പിക്കാമെന്ന് ഡല്‍ഹി സര്‍ക്കാരാണ് ശുപാര്‍ശ ചെയ്തത്.
അനധികൃത കുടിയേറ്റക്കാെര പാര്‍പ്പിക്കാനുള്ള ഡിറ്റന്‍ഷന്‍ സെന്‍ററുകള്‍ നിര്‍മിക്കാനും ഡല്‍ഹി സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഫ്ലാറ്റുകള്‍ നല്‍കുമെന്ന് കേന്ദ്ര നഗരവികസനമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞത് വിവാദമാവുകയും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അത് നിഷേധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അനുരാഗ് സിങ് ഠാക്കൂര്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്.
English Summary: Delhi: Anurag Thakur slams Arvind Kejriwal, says he distributed 'Revdis' to Rohingyas