ADVERTISEMENT

കൊല്ലം∙ പുനലൂർ എംഎൽഎ പി.എസ്.സുപാൽ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയാകും. സിപിഐ സംസ്ഥാന എക്സിക്യുട്ടീവാണ് സുപാലിന്റെ പേരു നിർദേശിച്ചത്. ജില്ലാ കൗണ്‍സില്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പിന് ശേഷം ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും.

കാനം, കെ.ഇ. ഇസ്മയിൽ, പ്രകാശ് ബാബു പക്ഷങ്ങൾ ചേരിതിരിഞ്ഞ് സ്ഥാനാർഥികളെ നിശ്ചയിക്കാൻ നീക്കം നടത്തിയതോടെയാണ് ചർച്ചയിലൂടെ സമവായത്തിലെത്തിയത്. വോട്ടെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ ജില്ലാ സെക്രട്ടറിയെ കണ്ടെത്തണമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. 

നേരത്തെ, പാര്‍‌ട്ടി സംസ്ഥാന കൗൺസിൽ അംഗം ആർ.രാജേന്ദ്രൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി. ലാലു, സംസ്ഥാന കൗൺസിൽ അംഗം എസ്. വേണുഗോപാൽ എന്നിവരുടെ പേരുകളാണ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ഒത്തുതീര്‍പ്പെന്നോണമാണ് പി.എസ്.സുപാലിനെ അംഗീകരിക്കാന്‍ എല്ലാവരും തയാറായത്. 

English Summary: PS Supal selected as CPI Kollam district secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com