‘മറുപടി പറയാതെ രക്ഷപ്പെടാൻ വിവാദ വിഷയങ്ങളിൽ നക്ഷത്രചിഹ്നം ഒഴിവാക്കുന്നു’
Mail This Article
തിരുവനന്തപുരം ∙ വിവാദ വിഷയങ്ങള്‍ സംബന്ധിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍നിന്ന് മനഃപൂര്‍വം ഒഴിവാക്കുന്നുവെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്ത്. നിയമസഭയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ചോദ്യങ്ങളെ നക്ഷത്ര ചിഹ്നമിടാത്ത പട്ടികയിലേക്ക് മാറ്റുന്നതെന്ന് കോൺഗ്രസ് നേതാവ് എ.പി.അനില്‍കുമാര്‍ ആരോപിച്ചു.
ചട്ടവിരുദ്ധമായി ചോദ്യങ്ങളുടെ മുന്‍ഗണനാക്രമം മാറ്റുന്നതോടെ പ്രധാനപ്പെട്ട വിഷയങ്ങളില്‍ സമയബന്ധിതമായി മറുപടി ലഭിക്കുന്നില്ല എന്നു കാണിച്ച് കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ എ.പി.അനില്‍കുമാർ സ്പീക്കര്‍ക്ക് പരാതി നല്‍കി.
എകെജി സെന്‍ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം, സ്വര്‍ണക്കടത്ത് – ഡോളര്‍ക്കടത്ത് കേസുകള്‍, കരുതൽ തടങ്കല്‍ തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങളാണ് നക്ഷത്രചിഹ്നം നീക്കി പട്ടികയിൽനിന്ന് മാറ്റിയതെന്നാണ് ആക്ഷേപം.
English Summary: Opposition Complaints On Starred questions In Kerala Assembly