ADVERTISEMENT

തൊടുപുഴ∙ ഇടുക്കി അടിമാലിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ സിപിഐ പ്രാദേശികനേതാവിനെതിരെ നടപടിക്ക് ജില്ലാ നേതൃത്വം. അടിമാലി മണ്ഡലം കമ്മിറ്റി അംഗം പ്രവീണ്‍ ജോസിന്റെ നടപടി തെമ്മാടിത്തമാണെന്ന് സിപിഐ ജില്ലാസെക്രട്ടറി കെ.കെ.ശിവരാമന്‍ പറഞ്ഞു. എന്തുംപറയാമെന്ന ലൈസൻസൊന്നും ഈ പാർട്ടി മെമ്പർഷിപ്പുള്ളവർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘അന്ന് ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കെട്ടിയിട്ടു. മേലാൽ ആവർത്തിക്കരുതെന്ന് പാർട്ടി താക്കീത് നൽകിയതാണ്. ജനകീയ പ്രശ്നം പ്രധാനമായതുകൊണ്ടാണ് പാർട്ടി നടപടിയൊന്നും സ്വീകരിക്കാതിരുന്നത്. എന്നാൽ വീണ്ടും ഇത് അവർത്തിച്ചിരിക്കുകയാണ്. ഒരിക്കലും പാർട്ടി ഇത് അംഗീകരിച്ചുകൊടുക്കില്ല.’–കെ.കെ.ശിവരാമന്‍ പറഞ്ഞു. ചീയപ്പാറയില്‍ ദേശീയപാതക്കരികില്‍ വനത്തില്‍ മാലിന്യം തള്ളിയ കരിക്ക് വില്‍പനക്കാരനെ പിടികൂടിയ വനംവകുപ്പ് ഉദ്യോഗസ്ഥനെയാണ് പ്രവീണ്‍ ജോസ് ഭീഷണിപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദരേഖ തന്റേതാണെന്ന് പ്രവീണ്‍ സമ്മതിച്ചിരുന്നു.

English Summary: Will take action against cpi leader says KK Sivaraman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com