ADVERTISEMENT

മുംബൈ∙ ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ‘ദഹി ഹൻഡി’ പരിപാടിയിൽ പങ്കെടുത്ത് ഉയരത്തിൽനിന്ന് താഴെവീണ ഇരുപത്തിനാലുകാരൻ മുംബൈയിൽ മരിച്ചു. മണ്‍കലത്തിൽ തൈര് നിറച്ച് ഉയരത്തിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്നത് വലിയൊരു മനുഷ്യ പിരമിഡ് ഉണ്ടാക്കി ആളുകളുടെ പുറത്തുകയറി പൊട്ടിക്കുകയാണ് ‘ദഹി ഹൻഡി’ പരിപാടിയിൽ ചെയ്യുന്നത്. ഈ മനുഷ്യപ്പിരമിഡിനു മുകളിൽനിന്നു താഴെ വീണാണ് യുവാവിന് മരണം സംഭവിച്ചിരിക്കുന്നത്. മുംബൈ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ശിവ് ശംഭോ ഗോവിന്ദ പഥക് സംഘാംഗമായ സന്ദേശ് ദൽവിയാണ് മനുഷ്യ പിരമിഡിന്റെ മുകളിൽനിന്നു വീണു തലയ്ക്കു ഗുരുതര പരുക്കേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വിലെ പാർലെയിലെ ബാമൻവാഡിയിലായിരുന്നു സംഭവം. രാത്രിതന്നെ ദൽവിയെ കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില വഷളായതിനെത്തുടർന്ന് ബന്ധുക്കൾ ഞായറാഴ്ച കൂപ്പറിൽനിന്ന് നാനാവതി ആശുപത്രിയിലേക്കു മാറ്റി. തിങ്കളാഴ്ച രാത്രി ഇയാൾ മരിച്ചുവെന്നു വിലെ പാർലെ പൊലീസ് അറിയിച്ചു.

ദൽവിയുടെ അപകടത്തെത്തുടർന്ന് പരിപാടി സംഘടിപ്പിച്ചവർക്കെതിരെ പൊലീസ് എഫ്ഐആർ ചുമത്തി. സംഘാടകരുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 

English Summary: On Camera, Dahi Handi Participant Falls To Death In Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com