ADVERTISEMENT

കൊച്ചി∙ പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 50,000 രൂപ ബോണ്ടും തത്തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യം അടക്കമുള്ള വ്യവസ്ഥകളിലാണ് ഇടക്കാല ജാമ്യം. റിമാൻഡ് നീട്ടുന്നതിൽ പ്രത്യേക കോടതിക്കു പറ്റിയ പിഴവു ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്.

ഓഗസ്റ്റ് 9ന് തോമസ് ഡാനിയലിന്റെ റിമാൻഡ് കാലാവധി അവസാനിച്ചിരുന്നു. എന്നാൽ അന്നു കോടതി അവധിയായതിനാൽ റിമാൻഡ് നീട്ടിക്കൊണ്ടുള്ള ഉത്തരവ് പ്രത്യേക കോടതി ഇറക്കിയിരുന്നില്ല. അതേസമയം, അടുത്ത മാസം 19ന് ഹാജരാകാനും തീയതി നിശ്ചയിച്ചു. ഈ മാസം 9 മുതൽ നിയമവിരുദ്ധ തടങ്കലിലാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ഹൈക്കോടതിയിൽ ആവശ്യപ്പെടുകയും തുടർന്ന് സിംഗിൾ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിക്കുകയുമായിരുന്നു.

English Summary: Popular Finance Fraud: High Court grants Interim Bail to Thomas Daniel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com