ADVERTISEMENT

തിരുവനന്തപുരം∙ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ ആരോപണവിധേയയായ ആളെ ബാലവകാശ കമ്മിഷന്‍ അംഗമാക്കി നിയമിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സൻ എന്‍.സുനന്ദയെയാണ് ബാലവകാശ കമ്മിഷന്‍ അംഗമാക്കി നിയമിച്ചത്. കുഞ്ഞിനെ അമ്മ അന്വേഷിച്ചിട്ടും ദത്തു തടഞ്ഞില്ലെന്ന് അന്വേഷണ കമ്മിഷന്‍ റിപ്പോട്ടിൽ പരാമര്‍ശമുണ്ടായിരുന്നു.

anupama-with-baby-3
അനുപമയും കുഞ്ഞും. ചിത്രം∙ മനോരമ

തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍നിന്നും അനുപമയുടെ കുഞ്ഞിനെ ദത്തു കൊടുക്കുന്നതിനാണ് സുനന്ദയും കൂട്ടുനിന്നത്. പിന്നീട് ദത്തെടുത്തയാളില്‍ നിന്നും കുഞ്ഞിനെ നാട്ടിലെത്തിച്ച് അനുപമയ്ക്ക് കുഞ്ഞിനെ മടക്കി നല്‍കിയിരുന്നു. കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിനു ജുഡീഷ്യല്‍ അധികാരമുള്ള കമ്മിഷനാണ് ബാലവകാശ കമ്മിഷന്‍.

English Summary: N Sunanda appointed in child welfare commission

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com