ADVERTISEMENT

മീനങ്ങാടി∙ വയനാട്ടിലെ മൈലമ്പാടി മണ്ഡകവയലിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ കടുവക്കുട്ടിയെ തുറന്നുവിട്ടു. കുങ്കി ആനകളുടെ സഹായത്തോടെയാണ് കടുവക്കുട്ടിയെ തുറന്നുവിട്ടത്. സമീപത്തുണ്ടായിരുന്ന അമ്മക്കടുവയും കുഞ്ഞുങ്ങളും കാടുകയറി.

നാല് മാസം പ്രായമായ കടുവക്കുട്ടിയാണ് കൂട്ടിലകപ്പെട്ടത്. തള്ളക്കടുവയും മറ്റൊരു കുട്ടിയും കൂടിന് സമീപത്തു തന്നെ തുടരുകയായിരുന്നു. നാല് മാസം പ്രായമായ കുട്ടിയായതിനാൽ പിടികൂടാൻ നിയമം അനുവദിക്കുന്നില്ല. ഇതോടെയാണ് കടുവക്കുട്ടിയെ തുറന്നുവിടാൻ തീരുമാനിച്ചത്. കടുവക്കുട്ടിയെ തുറന്നുവിടുന്നതിന് കുങ്കി ആനകളെ ഉൾപ്പെടെ സ്ഥലത്തെത്തിച്ചു. കടുവകൾ പരിസരത്ത് തന്നെ തുടരുന്നതിനാലാണ് ആനകളെ ഉൾപ്പെടെ എത്തിച്ചത്. വൻ സുരക്ഷയാണ് വനംവകുപ്പ് ക്രമീകരിച്ചത്. 

നാട്ടിലിറങ്ങിയ കടുവ വളർത്തുമൃഗങ്ങളെ പിടികൂടാൻ തുടങ്ങിയതോടെയാണ് കൂടു സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ഒരു വയസ്സുള്ള പശുക്കിടാവിനെ കടുവ ആക്രമിച്ചിരുന്നു. എസ്റ്റേറ്റിനുള്ളിൽ മാനിനേയും കൊന്നു. മൈലമ്പാടി, പുല്ലുമല, മണ്ഡകവയൽ, ആവയൽ, കൃഷ്ണഗിരി, സിസി, വാകേരി പ്രദേശങ്ങൾ ഒരു മാസത്തിലധികമായി കടുവാഭീതിയിലാണ്. വാകേരിക്കടുത്ത് ജനവാസമേഖലയിൽ കടുവയും കുട്ടികളും റോന്ത് ചുറ്റിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. ഈ കൂട്ടികളിലൊന്നായിരിക്കാം കൂട്ടിൽ കുടുങ്ങിയത്. തോട്ടംമേഖല കൂടുതലുള്ളതിനാൽ ഇവിടെ വന്യമൃഗശല്യം രൂക്ഷമാണ്. 

 

English Summary: Trapped tiger cub released back into forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com