പിന്നിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ: വിമാനത്തിലെ ആക്രമണത്തിൽ ഗൂഢാലോചന ആവർത്തിച്ച് മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ തനിക്കെതിരെ വിമാനത്തിലുണ്ടായ ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് ഗൂഢാലോചനയ്ക്കു പിന്നിലെന്നും കെ.എസ്.ശബരീനാഥനും പ്രതിപ്പട്ടികയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരായ ആക്രമണത്തിനു പിന്നിലും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിലും കെ.സുധാകരനാണെന്ന് അദ്ദേഹത്തിന്റെ ഡ്രൈവർ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ പങ്ക് പൊലീസ് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫർസീൻ മജീദും സുനിത് നാരായണനും മട്ടന്നൂരിൽ യൂത്ത് കോൺഗ്രസിന്രെ ഭാരവാഹികളാണ്. രണ്ടാം പ്രതിയായ നവീൻ കുമാർ കണ്ണൂർ ജില്ലാ സെക്രട്ടറിയും നാലാം പ്രതിയായ കെ.എസ്.ശബരീനാഥൻ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സുധാകരന്റെ മുൻ ഡ്രൈവറും കോൺഗ്രസ് നേതാവുമായ പ്രശാന്ത് ബാബു ഇത് വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
English Summary: CM Pinarayi Vijayan on protest in flight against him