'സുപ്രീംകോടതി പഴയ സുപ്രീംകോടതിയല്ല; കേസുകൾ വേഗം തീർപ്പാക്കി': ചീഫ് ജസ്റ്റിസ്
Mail This Article
ന്യൂഡൽഹി∙ കേസുകൾ മിന്നൽ വേഗത്തിൽ തീർപ്പാക്കി സുപ്രീംകോടതി. നാല് ദിവസത്തിനുള്ളിൽ 1,842 കേസുകൾ തീർപ്പാക്കിയെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു. 1402 കേസുകളും 440 കോടതിമാറ്റം സംബന്ധിച്ച കേസുകളുമാണ് തീർപ്പാക്കിയത്. ഡല്‍ഹിയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് കണക്കുകൾ നിരത്തിയത്.
ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്നതും വിരമിക്കുന്ന അഭിഭാഷകരുടെ സാമൂഹിക സുരക്ഷ, ആനുകൂല്യങ്ങൾ, ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങളും ശക്തമായി ഉന്നയിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ തീരുമാനിച്ചു. ഇക്കാര്യങ്ങൾ അടങ്ങിയ പ്രമേയം ഇന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയും സംസ്ഥാന ബാർ അസോസിയേഷനുകളും ചേർന്ന് പാസാക്കും.
ചീഫ് ജസ്റ്റിസ് പദവിയിൽ ഉണ്ടാകുന്ന 74 ദിവസം കേസുകളുടെ ലിസ്റ്റിംഗ്, അടിയന്തര വിഷയങ്ങൾ ഉന്നയിക്കൽ, ഭരണഘടനാ ബെഞ്ചുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സത്യപതിജ്ഞയ്ക്ക് ശേഷം യു.യു. ലളിത് പറഞ്ഞിരുന്നു. അത് പ്രകാരം കേസുകൾ ലിസ്റ്റ് ചെയ്യുന്നതിന് പുതിയ രീതിയും കൊണ്ടുവന്നിരുന്നു.
English Summary: 1,842 cases disposed of in 4 days, says Chief Justice of India UU Lalit