ADVERTISEMENT

കണ്ണൂർ∙ നിയമസഭ കയ്യാങ്കളി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കൂടുതൽ തെളിവുകൾ ഹാജരാക്കാനുള്ള അവസരമായിട്ടാണു കോടതിവിധിയെ കാണുന്നതെന്ന് ജയരാജൻ മനോരമ ന്യൂസിനോടു പറഞ്ഞു. നേതാക്കളെ യുഡിഎഫ് എംഎൽഎമാർ ആക്രമിച്ചപ്പോൾ നോക്കി നിൽക്കണമായിരുന്നോ എന്നും ജയരാജൻ ചോദിച്ചു. കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

‘‘സിപിഐ സമ്മേളനത്തിൽ ഉണ്ടാകുന്ന പല വിമർശനങ്ങളും മറുപടി അർഹിക്കുന്നില്ല. സിപിഎം – സിപിഐ പാർട്ടികളെ തമ്മിൽ അടിപ്പിക്കാൻ പലരും ശ്രമിക്കുന്നു. ഇടതു പാർട്ടികളുടെ ഐക്യമാണ് പരമപ്രധാനമെന്ന് പാർട്ടി നേതൃത്വത്തിന് അറിയാം.

യാത്രാവിലക്ക് ഏർപ്പെടുത്തിയതിൽ ഇന്‍ഡിഗോ മാപ്പ് പറഞ്ഞു. മുംബൈയിലുള്ള മലയാളി റീജനൽ മാനേജറാണ് ഫോണിൽ വിളിച്ചത്. ക്ഷമാപണം എഴുതിനൽകിയാൽ ബഹിഷ്കരണം അവസാനിപ്പിക്കും’’ – അദ്ദേഹം കൂട്ടിച്ചേർത്തു

English Summary: EP Jayarajan Speas On Protest Inside Flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com